ലയൺസ് club International ന്റെ "അന്ധത നിവാരണം" എന്ന മുഖ്യ പ്രൊജക്റ്റിന്റെ ഭാഗമായി പയ്യന്നൂർ BEMLP Schoolൽ Lions club പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 60 ഓളം കുട്ടികളെ അത്യാധുനിക സംവിധാനം ഉപയോഗിച്ച് പരിശോധിച്ചു. ലയൺസ് 318Eയുടെ 2nd vice Governor Dr S Rajiv ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് സുരേഷ് കോർമത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് അജിത്ത് ഷേണായി സ്വാഗതവും ശ്രീമതി രമ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സെക്രട്ടറി മനോജ് കുമാർ സി.പി, സോൺ ചെയർമാൻ ജയരാജ് കുട്ടമത്ത്, കോയ മുസ്തഫ, വിജയകുമാർ ഷേണായ്, ഗംഗാധരൻ ആലക്കാട്ട്, വി.വി ദിലീപ് എന്നിവർ പ്രസംഗിച്ചു.