Thursday, August 27, 2020

Customs superintendent K Sukumaran honoured



പയ്യന്നൂർ ലയൺസ് ക്ലബ്ബ് കസ്റ്റംസ് സൂപ്രണ്ട് കെ.സുകുമാരനെ ആദരിച്ചു.                              പയ്യന്നൂർ ലയൺസ്‌ ക്ലബ്ബിലെ സീനിയർ മെമ്പറും കണ്ണൂർ എയർപോർട്ടിലെ കസ്റ്റംസ് വിഭാഗം സുപ്രണ്ടുമായ കെ.സുകുമാരന് ലയൺസ് കുടുംബാംങ്ങൾ ആദരവ് നൽകി.പ്രസിഡണ്ട് സുജ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ ലയൺ ഡിസ്ടികറ്റ് ക്യാബിനറ്റ് ട്രഷറർ കെ വി രാമചന്ദ്രൻ പൊന്നാട അണിയിച്ചു.വി.ബാലൻ ഉപഹാരം നൽകി.ചടങ്ങിൽ പ്രശാന്ത് നായനാർ, ജയരാജ്കുട്ടമത്ത്, ഡോ.ബാലാമണി രാജീവ്, ചിത്രാ രാമചന്ദ്രൻ, രമ സുകുമാരൻ, രതീഷ് കുമാർ, സുരേഷ് കോർമത്ത്, പി.മോഹനൻ, അജിത്ത് ഷേണായി, എന്നിവർ സംബന്ധിച്ചു. ലയൺ സിക്രട്ടറി പി.ഗംഗാധരൻ സ്വാഗതവും, പുഷ്പ ബാലൻ നന്ദിയും പറഞ്ഞു.